എസ്.ബി.ഐ. ആര്‍.എസ്.ഇ.ടി.ഐ.യുടെ (ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ നിര്‍വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിലാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

ചടങ്ങില്‍ എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ വെങ്കട രമണ ബായ്യി റെഡ്ഡി അധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി മഹിന്ദ്രന്‍, ജനറല്‍ മാനേജര്‍ ശേഷു ബാബു പല്ലെ, ബാങ്ക് ഡി.ജി.എം.മാരായ ജെ. ശിവകുമാര്‍, ബങ്കാനിധി മാര്‍ത്ത, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.