കൊച്ചി മറൈൻ ഡ്രൈവിൽ നടന്നു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മറയൂരിൽ നിന്നുള്ള പട്ടികവർഗ വിഭാഗത്തിന്റെ ഹിൽ പുലയ നൃത്തം അവതരിപ്പിച്ചത് കൗതുകമുണർത്തി. പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രത്യേക കലാപരിപാടി സംഘടിപ്പിച്ചത്.

ജഗദീഷ് മറയൂരിന്റെ നേതൃത്വത്തിലുള്ള 20 കലാകാരന്മാരാണ് നൃത്ത സംഘത്തിലുണ്ടായിരുന്നത്. പരമ്പരാഗത വേഷവും ചുവടുകളും താളവുമായി അണിനിരന്ന അവർ പ്രദർശന വേദിയെ ഹരം കൊള്ളിച്ചു.