കൂത്തുപറമ്പ് ഗവ: ഐ ടി ഐ കെട്ടിടം രണ്ടാംനില  ഉദ്‌ഘാടനം

കൃത്യമായ പരിശീലനം നകുന്നതിലൂടെ ഐ  ടി ഐ കൾക്ക് തൊഴിലന്വേഷകരെക്കാൾ കൂടുതൽ  തൊഴിൽ ദാതാക്കളെസൃഷ്ടിക്കുവാൻ സാധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂത്തുപറമ്പ ഗവ:  ഐ ടി ഐ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ ഐ ടികൾ സംസ്ഥാനത്തിന്റെ വികസനത്തിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ആവശ്യമായ പരിശീലനം നൽകുന്നതിലൂടെ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനും നൈപുണ്യ വിടവ് നികത്താനും ഐഐടി കോഴ്‌സുകൾ സഹായിക്കുന്നു. കൂടുതൽ ആധുനിക ട്രേഡുകൾ കേരളത്തിലെ ഐ ഐ ടി കളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കും മന്ത്രി പറഞ്ഞു.

കേരള സർക്കാരിന്റെ മൂന്നാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടത്തിന്റെ രണ്ടാം നില ഉദ്‌ഘാടനം ചെയ്തത്.  ഐ ടി ഐ പരിശീലനം കൂടുതൽ മെച്ചപ്പെട്ടതാക്കി നൂതനമായ തൊഴിൽ സാദ്ധ്യതകൾ ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി കെട്ടിടം വിപുലീകരിച്ചത്.

83.5 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണപ്രവൃത്തികൾ പൂർത്തീകരിച്ചത്. 585 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള രണ്ടാം നിലയിൽ  4 ക്ലാസ് മുറികളും, 2 ഹാളും, ഒരു ജി ഐമുറിയും, 5 ടോയ്‌ലറ്റുകളുമാണുള്ളത്.
കെ പി മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ  എം പി മുഖ്യാതിഥിയായി. അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് കെ പി ശിവശങ്കരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വബിനോയ് കുര്യൻ, കൂത്തുപറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ വി സുജാത ടീച്ചർ, കൂത്തുപറമ്പ നഗരസഭവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീജ എം വി, പ്രിൻസിപ്പാൾ  ഗംഗാധരൻ ചക്കരയൻ, രജുമ എ ഇ, വിനീത കെ, വി പ്രഭാകരൻ, രവികുമാർ സി, വാസുദേവൻ പി, മനോജ് കുമാർ ടി, വി വി അഷ്‌റഫ് തുടങ്ങിയവർപങ്കെടുത്തു.