കുമ്പളം ഗ്രാമപഞ്ചായത്തില്‍ സിഡിഎസ് വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആരംഭിച്ച വിഷു ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകള്‍ വിളവെടുത്ത പച്ചക്കറികളും ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങങ്ങളുമാണ് ചന്തയില്‍ ഒരുക്കിയിരിക്കുന്നത്.

ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ക്ലീനിങ് ലോഷന്‍, ചവിട്ടി, ഡിഷ്‌വാഷ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മുഖ്യ ആകര്‍ഷണമാണ്. വാഴപ്പഴം, മാങ്ങ, വെള്ളരിക്ക, ഏലയ്ക്ക, കുരുമുളക്, ഉണ്ണിയപ്പം, ചിപ്‌സ്, അച്ചാറുകള്‍ തുടങ്ങിയവ ചന്തയില്‍ ലഭിക്കും.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കാര്‍മ്മലി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സംഗീത കൃഷണന്‍കുട്ടി, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ റാണി അപ്പുക്കുട്ടന്‍ സിഡിഎസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.