വിവിധ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതില്‍ മാതൃകയായി അഴിയൂര്‍ പഞ്ചായത്ത്. മുന്‍കൂറായി ലഭിച്ച 415 അപേക്ഷകളില്‍ സമയബന്ധിതമായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഫയല്‍ തീര്‍പ്പാക്കുകയും ചെയ്തു. ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ ലൈസന്‍സ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം ക്യാമ്പ് നടത്തി ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.

പഞ്ചായത്തിൽ ആദ്യമായിട്ടാണ് പ്രത്യേകം ക്യാമ്പ് നടത്തി ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നും വ്യാപാരികള്‍ക്ക് വളരെയേറെ സഹായകരമായിട്ടുണ്ടെന്നും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, സെക്രട്ടറി അരുണ്‍കുമാര്‍ ഇ, ലൈസന്‍സ് സെക്ഷന്‍ ക്ലര്‍ക്ക് മുജീബ് റഹ്മാന്‍ സി.എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് ലൈസന്‍സ് നടപടികള്‍ വേഗത്തിലാക്കിയത്.