മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും നടത്തുന്ന ധനസമാഹരണ യജ്ഞത്തിന് ജില്ലയില്‍ മികച്ച പ്രതികരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ധനസമാഹരണം  നടത്തിയത്. ജില്ലയിലെ 1199 വിദ്യാലയങ്ങളില്‍ നിന്നായി 1,94,63855 രൂപയാണ് സ്വരൂപിച്ചത്. നടക്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്.10,05050 രൂപയാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഒരുമണിക്കൂര്‍ സമയം കൊണ്ട് സ്വരൂപിച്ചത്. ജില്ലയില്‍ 1067 എല്‍പി, യുപി, ഹൈസ്‌കൂളുകളും  125 ഹയര്‍സെക്കന്ററി സ്‌കൂളുകളും 7 സിബിഎസ് സി/ഐസിഎസ് സി സ്‌കൂളുകളും ധനസമാഹരണ യജ്ഞത്തില്‍ പങ്കാളികളായി.