കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഹെഡ് മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയാണ് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികള്‍, രണ്ട് ലാബ്, ഒരു ലൈബ്രറി, സ്റ്റാഫ് റൂം, നാല് ടോയ്‌ലറ്റുകള്‍ എന്നിവയാണ് ഒരുക്കിയത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ഷംന ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി ഐ വത്സല, എന്‍ കാര്‍ത്ത്യായനി, ബേബി മനോഹരന്‍, ഹയര്‍സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എച്ച് സാജന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശശീന്ദ്രവ്യാസ്, ഇ സി വിനോദ് (സര്‍വ്വശിക്ഷ കേരള), സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പി പി ദാമോദരന്‍, ഇ പി ബാലകൃഷ്ണന്‍, പി വി രാജേഷ്, ടി വി ചന്ദ്രന്‍, കെ പി ജനാര്‍ദനന്‍, ടി രാജന്‍, പ്രിന്‍സിപ്പല്‍ കെ സന്തോഷ് കുമാര്‍, പിടിഎ പ്രസിഡണ്ട് മനോജ് കൈപ്രത്ത്, വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2023/04/7-65x65.jpg)