ഊർജ ക്ഷമതയിലേക്ക് ഉറച്ച കാൽവെപ്പ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ ഊർജ വകുപ്പ് നടപ്പിലാക്കുന്ന അംഗൻ ജ്യോതി പദ്ധതിക്ക് മികച്ച സ്വീകാര്യത. ‘എന്റെ കേരളം’ എക്സിബിഷനിൽ അംഗൻ ജ്യോതി പദ്ധതിയുടെ സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്.
കേരളത്തിലെ 33, 11 5 അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കുന്ന പദ്ധതി വഴി അംഗനവാടികളിൽ പരമ്പരാഗത ഇന്ധനത്തിനു പകരം ഇലക്ട്രിക് സ്റ്റൗകൾ, ബി എൽ ഡി സി ഫാനുകൾ, എൽ ഇ ഡി ട്യൂബുക ൾ തുടങ്ങിയവ ലഭ്യമാക്കുന്നതോടൊപ്പം സൗരോർജ നിലയം കാർബൺ രഹിത ഊർജലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു.

ഇലക്ട്രിക്  വാഹനങൾക്കുള്ള 33,115 ചാർജിങ്ങ് പോയന്റുകൾ സ്ഥാപിക്കുന്നതു വഴി ഇലക്ട്രിക് വാഹന നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.
ഇതിനോടകം തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം അംഗനവാടികളെ പരീക്ഷണാർഥത്തിൽ അംഗൻ ജ്യോതി പദ്ധതിയുടെ ഭാഗമാക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു. 800 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ വൈദ്യുതി, സാമൂഹ്യ നീതി, തദ്ദേശ സ്വയം ഭരണ വകുപ്പു പങ്കാളികളാവുന്നു.
അങ്കണവാടി ജീവനക്കാർക്ക് കാര്യക്ഷമമായ വൈദ്യുത പാചകത്തിന്റെ അനുഭവം നൽകുന്നതോടെപ്പം ഊർജ സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കുവാനും പര്യാപ്തമാകുന്നു. ശിശു സംരക്ഷണ പരിപാടികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, ഹരിത ഊർജത്തിന്റെ പ്രധാന്യം വർധിപ്പിക്കുക, കാർബൺ ബഹിർഗമനം കുറയ്ക്കുക തുടങ്ങിയവ പദ്ധതിയുടെ മറ്റ് പ്രവർത്തനലക്ഷ്യങ്ങളാണ്.