കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടർ പരിശീലനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടുവരെയുള്ളവർക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതൺ, ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, റോബോട്ടിക്‌ തുടങ്ങിയ കോഴ്‌സുകളിലാണ് വിവിധ ജില്ലകളിലെ സിഡിറ്റിന്റെ പഠനകേന്ദ്രങ്ങൾ വഴി പരിശീലനം ആരംഭിച്ചത്. പങ്കെടുക്കുന്ന കുട്ടികൾക്ക് സ്റ്റഡി മെറ്റീരിയലും, സ്‌കൂൾബാഗും സൗജന്യമായി നൽകും. മികവുകാട്ടുന്നവർക്ക് പ്രത്യേക അവാർഡും നൽകും.

കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org, 0471 2322100/2321360.