ചെല്ലാനം പതിനഞ്ചാം വാർഡിലെ മാളികപ്പറമ്പ് ഭദ്രകാളി ക്ഷേത്രം റോഡ് കെ.ജെ മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടില്‍ നിന്നും അനുവദിച്ച 27.20 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

വാർഡ് മെമ്പർ ബീന മാർട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.