‌ചേളന്നൂർ ​ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിൽ മുതുവാട്ട്താഴം പാടശേഖരത്തിലെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. നെൽകൃഷി കൊയ്ത്തുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പതിനാല് ഏക്കറിലെ കൃഷി നൂറ് മേനി വിജയം നേടി.

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചു. ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ​ഗൗരി പുതിയോത്ത്, ബ്ലോക്ക്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ​ഗ്രാമപഞ്ചായത്ത് സ്റ്റാൻ‌റിം​ഗ്കമ്മിറ്റി ചെയർമാന്മാരായ സുരേഷ്കുമാർ പി, സി.പി നൗഷീർ, പി.കെ കവിത, ​ഗ്രാമപഞ്ചായത്ത് അം​ഗം എൻ രമേശൻ തുടങ്ങിയവർ പങ്കെടുത്തു. ​ഗ്രാമപഞ്ചായത്ത് അം​ഗം സിനി ഷൈജൽ സ്വാ​ഗതവും കർഷകൻ ചന്ദ്രൻ എം. നന്ദിയും പറഞ്ഞു.