പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ‘സ്‌പോര്‍ട്‌സ് ഓഫീസര്‍’ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി- ഒരു വര്‍ഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയിലുള്ള ജീവനക്കാര്‍ ആയിരിക്കണം.

അപേക്ഷകള്‍ ഏപ്രില്‍ 24ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ ലഭിക്കണം.