എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ഏപ്രിൽ 22 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നാടൻപാട്ട് അരങ്ങേറും. നാട്ടറിവിന്റെ നീരുറവകൾ ഉൾപ്പെടുത്തി അരങ്ങ് കൊയിലാണ്ടിയും സംഘവുമാണ് നാടൻ പാട്ടുമായി എത്തുന്നത്. പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കും. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷപരിപാടികളുടെ ഭാഗമായി മെയ് 12 മുതല്‍ 18 വരെയാണ് എന്റെ കേരളം പ്രദർശന വിപണന മേള ബീച്ചിൽ നടക്കുന്നത്.