കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം പ്രര്‍ശനമേളയില്‍ മധുരമി ബാല്യം കുരുത്തോലക്കളരി നടത്തുന്നു. കുരുത്തോലകളരികളിലൂടെ ശ്രദ്ധേയനായ ആഷോ സമം എന്റെ കേരളം വേദിയില്‍ തെങ്ങോലകള്‍ കൊണ്ടുള്ള കളിപ്പാട്ടങ്ങളും അലങ്കാരങ്ങളും പരിചയപ്പെടുത്തും. ഏറ്റവും സമഗ്രവും ലളിതവുമായ ജീവിതക്രമങ്ങളുടെ സന്ദേശം നല്‍കി ഒരിക്കല്‍ എത്രയോ തലമുറകളുടെ ബാല്യകാലങ്ങളിലൂടെ മിന്നിമറിഞ്ഞുപോയ ഓലകളിപ്പാട്ടങ്ങള്‍ പുതിയ തലമുറയ്ക്കും വേറിട്ട അനുഭവമാകും. ഏപ്രില്‍ 26 ന് രാവിലെ 10.30 ന് പ്രദര്‍ശന പവലിയനിലെ കുട്ടികളുടെ ആക്ടിവിറ്റി ഏരിയയിലാണ് കുരുത്തോലക്കളരി നടക്കുക. അവധിക്കാലത്ത് കുട്ടികള്‍ക്കായി നടത്തുന്ന ആക്ടിവിറ്റികളില്‍ ഒന്നാണിത്. കളരിയില്‍ പങ്കെടുക്കാന്‍ വരുന്ന കുട്ടികള്‍ ചെറിയ കത്തിയും കത്രികയുമായി രാവിലെ 10 ന് പ്രദര്‍ശന വിപണന മേളയിലെത്തണം. ഫോണ്‍: 9526593395.