കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കാൻ എം വിജിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ) അറിയിച്ചു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 2,27,24,645 രൂപ അനുവദിച്ച് ഭരണാനുമതിയായിട്ടുണ്ട്. നടപടികൾ പൂർത്തിയായാൽ സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം ഇറക്കും.
കേരള റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല. യോഗത്തിൽ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ (എൽഎ) ടി വി രഞ്ജിത്ത്, പൊതുമരാമത്തു കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി, കേരള റെയിൽ ഡവലപ്‌മെൻറ് കോർപറേഷൻ ലിമിറ്റഡ് എഞ്ചിനീയർ അക്ഷയ് സുധി എന്നിവർ പങ്കെടുത്തു