മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.   ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്‍മേല്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയില്‍, സൈനികക്ഷേമം, എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യും. മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നും വയോജന സംഘടനകളില്‍ നിന്നും പരാതികള്‍  സ്വീകരിക്കും. തുടർന്ന് സമിതി കണ്ണൂർ ജില്ലാശുപത്രി സന്ദർശിക്കും. വ്യക്തികള്‍ക്കും സന്നദ്ധ സംഘടനാ പ്രതിനിധികള്‍ക്കും  യോഗത്തില്‍ ഹാജരായി പരാതി രേഖാമൂലം സമര്‍പ്പിക്കാവുന്നതാണ്.