സ്റ്റേറ്റ് സീഡ് ഫാം പേരാമ്പ്ര എഫ് ബ്ലോക്കിലെ തരിശുനില നെൽകൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം എൽ എ നിർവഹിച്ചു. വെള്ളക്കെട്ടായിരുന്ന സ്ഥലം കൃഷിയോഗ്യമാക്കിയാണ് നെൽകൃഷി നടത്തിയത്. ഒന്നരയേക്കറോളം സ്ഥലത്താണ് ജ്യോതി നെല്ലിനം കൃഷി ചെയ്തത്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.എം ബാബു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര സീഡ് ഫാം സീനിയർ കൃഷി ഓഫീസർ പി പ്രകാശ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ സജീവൻ എം.പി, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഫാം ജീവനക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.