വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടക്കാനുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ടിക് ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം അങ്ങനെ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശങ്ങള്‍ക്കുള്ള മറുപടി എന്റെ കേരളം പ്രദര്‍ശന മേളയിലെ കെ.എസ്.ഇബിയുടെ സ്റ്റാളിലുണ്ട്. കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ മൈതാനത്ത് ഏപ്രില്‍ 30 വരെ ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് ഡിപ്പാട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശമേളയിലാണ് കെ.എസ്.ഇ ബിയുടെ സേവനങ്ങള്‍ സംബന്ധിച്ച സ്‌റ്റാള്‍ ഒരുക്കിയത്.
വൈദ്യുതി ബില്ലിലെ ഓരോ വിവരങ്ങളും വിശദാംശങ്ങളും, ട്രോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറും, സെക്ഷന്‍ ഓഫീസ് ഫോണ്‍ നമ്പറും, ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, ബില്‍ അടക്കുന്നതിനുള്ള കെ എസ് ഇ ബി യുടെ പോര്‍ട്ടലുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വൈദ്യുത അപകടങ്ങള്‍ കുറക്കുന്നതിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള ഡെമോയും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗ് സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍, പുരപ്പുറം സൗരോര്‍ജ്ജ നിലയം എന്നിവയുടെ മാതൃകയും വൈദ്യുതി നിര്‍മ്മാണവും, വിതരണവും സംബദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ വൈദ്യുത ഉത്‌പാദന പ്രസരണ വിതരണ ശൃംഖലയുടെ മാതൃക, ഡിസ്‌ട്രിബ്യൂഷന്‍ ടണലിന്റെ ആന്തരിക ഭാഗങ്ങള്‍ എന്നിവയും വൈദ്യുത ലൈനുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വിവിധതരം ചാലകങ്ങളും സ്‌റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.