ജനകീയാരോഗ്യത്തിലൂടെ ഒരു യാത്രയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൊരുക്കിയ ജനകീയാരോഗ്യം സ്‌റ്റാളില്‍. സംസ്ഥാനത്ത എല്ലാ ഈ ഹെല്‍ത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യു.എച്ച്.ഐ.ഡി കാര്‍ഡുകള്‍ സൗജന്യമായി സ്‌റ്റാളില്‍ ചെയ്‌തു കൊടുക്കും. മേളയിലെത്തുന്നവര്‍ക്ക് ആധാര്‍കാര്‍ഡുമായി ആരോഗ്യ വകുപ്പിന്റെ
ജനകീയാരോഗ്യം സ്റ്റാളിൽ എത്തി യു എച്ച് ഐ കാര്‍ഡ് സ്വന്തമാക്കാം.
യു എച്ച് ഐ അടിസ്ഥാനമാക്കി വ്യക്തിയുടെ എല്ലാ ആരോഗ്യ വിവരങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിത നെറ്റ് വർക്ക് വഴി ഏത് ആശുപത്രികളിലും ലഭ്യമാക്കുന്നതിനാൽ കൃത്യമായ ചികിത്സ ഉറപ്പു വരുത്തും.
സ്റ്റാളിലൊരുക്കിയ അതി നൂതന ഫിസിയോതെറാപ്പി ഉപകരണങ്ങളും ആളുകൾക്ക് പരിചയപ്പെടാം. കോമ്പോ തെറാപ്പി, പെയിൻ റിലീഫ് ഉപകരണം, കണ്ണിന്റെ റെറ്റിന പരിശോധിക്കുന്ന ഫണ്ട്സ് ക്യാമറ, എന്നിവയും ആളുകൾക്ക് നേരിട്ട് ഉപയോഗിച്ച് മനസിലാക്കാം.
ആരോഗ്യ മേഖലയിലെ വയനാട് ജില്ലയിലെ ഓരോ നേട്ടങ്ങളും ആളുകൾക്ക് കണ്ട് മനസിലാക്കുന്നതിന് ഒരു മിനി തീയറ്റും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.