ഒപ്പം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു .

കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷത വഹിച്ചു.

പി എം എ വൈ- സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് രചന വി.ആർ പദ്ധതി വിശദീകരിച്ചു. പ്രോജക്ട് ഓഫീസർ ടി കെ ഷീബ  സ്വാഗതവും നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ നന്ദിയും പറഞ്ഞു. നഗരസഭാ കൗൺസിലർമാരായ സുമതി കെ.എം, പ്രമോദ് എന്നിവർ സംസാരിച്ചു.