മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് പങ്കെടുക്കും

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്ത് മെയ് 16 ന് ചിറ്റൂരില്‍ ആരംഭിക്കും. രാവിലെ 10.30 ന് ആണ് അദാലത്ത് തുടങ്ങുക. തുടര്‍ന്ന് മെയ് 18 ന് ആലത്തൂര്‍, 20 ന് പാലക്കാട്, 22 ന് ഒറ്റപ്പാലം, 23 ന് മണ്ണാര്‍ക്കാട്, 25 ന് പട്ടാമ്പി, 26 ന് അട്ടപ്പാടി എന്നിവിടങ്ങളില്‍ അദാലത്ത് നടക്കും.

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, റേഷന്‍ കാര്‍ഡ് തുടങ്ങിയ 28 വിഷയങ്ങളിലുള്ള പരാതികളിലാണ് നടപടികള്‍ സ്വീകരിക്കുക.