മത്സ്യകൃഷി മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് വെബിനാര്‍ സംഘടിപ്പിക്കുന്നു. ”എന്റര്‍പ്രണര്‍ഷിപ് ഇന്‍ അക്വാകള്‍ച്ചര്‍” എന്ന വിഷയത്തിലാണ് വെബിനാര്‍. ഏപ്രില്‍ 28 ന് രാവിലെ 11 മുതല്‍ 12 വരെ സും-മീറ്റ് വഴിയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. സംരംഭ മേഖലയില്‍ മത്സ്യകൃഷിയുടെ സാധ്യതകള്‍, മത്സ്യകൃഷി പരിപാലനം, മുതല്‍മുടക്ക് തുടങ്ങിയ വിഷയങ്ങളാണ് വെബിനാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെബിനാറില്‍ പങ്കെടുക്കുന്നതിനായി www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2550322/2532890.