എംഎൽഎ ഫണ്ട് ഉപയോഗിച്ച് ചെറുവാഞ്ചേരിയിലെ പാട്യം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് നിർമിച്ച കെട്ടിടം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ കെ കെ ശൈലജയും കെ പി മോഹനനും അനുവദിച്ച പ്രാദേശിക വികസന ഫണ്ടിലാണ് കെട്ടിടം പൂർത്തീകരിച്ചത്. കെ പി മോഹനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിജിന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ. പി കെ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി പി ശാന്ത,തുടങ്ങിയവർ സംസാരിച്ചു.