നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഹരിതകര്‍മ്മസേന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പലശീലനം മങ്കര-വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളുകളിലും ചെര്‍പ്പുളശ്ശേരി നഗരസഭ ഹാളിലും നടന്നു.
മങ്കരയിലെ പരിശീലന പരിപാടിയില്‍ കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് സീന പ്രഭാകര്‍ ജനകീയ ക്യാമ്പയിന്റെ പശ്ചാത്തലവും പ്രസക്തിയും ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ ക്യാമ്പയിന്റെ ഉള്ളടക്കവും പ്രവര്‍ത്തനതന്ത്രങ്ങളും, മാലിന്യമുക്ത കേരളം ഹരിതകര്‍മ്മസേനയുടെ പ്രസക്തിയും പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ബ്ലോക്ക് അടിസ്ഥാനത്തില്‍ ചര്‍ച്ചകളും പ്രവര്‍ത്തന ആസൂത്രണവും നടന്നു. വ്യത്യസ്ത തരത്തിലുള്ള മാലിന്യങ്ങളുടെ ശേഖരണവും അവയുടെ തരംതിരിക്കലിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജനകീയ ക്യാമ്പയിന്റെ പശ്ചാത്തലവും പ്രസക്തിയും നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി വിശദീകരിച്ചു. ക്യാമ്പയിനുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചര്‍ച്ചകളും നടന്നു. ചെര്‍പ്പുളശ്ശേരി നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ കില ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഗ്രീന്‍ അംബാസിഡര്‍മാര്‍ക്കുള്ള പരിശീലനം മങ്കരയില്‍ നടന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ചിന്ദു മാനസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.