സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം നഗരത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സിഎസ്ഐ ഗ്രൗണ്ടിൽ തുടങ്ങി നഗരം ചുറ്റി ഓവർ ബ്രിഡ്ജ് വഴി സൈക്കിൾ റാലി ബീച്ചിൽ സമാപിച്ചു.

റാലിയിൽ ജില്ലയിലെ വിവിധ സൈക്കിൾ ക്ലബ്ബുകൾ പങ്കെടുത്തു. വെസ്റ്റ്ഹിൽ ഗവ. പോളി ടെക്‌നിക്ക് കോളേജ് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് സൈക്കിൽ റാലിക്ക് ശേഷം ബീച്ചിൽ അരങ്ങേറി. 2023 മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് എന്റെ കേരളം പ്രദർശന വിപണന മേള. ലിന്റോ ജോസഫ് എം.എൽ.എ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.