ഗോത്രസമൂഹത്തെ കൈ പിടിച്ചുയര്‍ത്താന്‍ വന്‍ധന്‍ ഉത്പ്പന്നങ്ങളുമായി കുടുംബശ്രീയുടെ വന്‍ ധന്‍ സ്റ്റാള്‍. പ്രധാനമന്ത്രി വന്‍ധന്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ ഗോത്ര സമൂഹം നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പൊതുവിപണിയില്‍ എത്തിച്ച് ഗോത്ര സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കുക എന്നതാണ് വന്‍ധന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ കുടുംബശ്രീക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഒരുക്കിയ വന്‍ധന്‍ സ്റ്റാളില്‍ വൈവിധ്യങ്ങളായ പത്തോളം ഉത്പ്പന്നങ്ങളുടെ വില്‍പ്പനയാണ് നടക്കുന്നത്. വിവിധ തരം തേനുകള്‍, ലിപ്പ് ബാം, മഞ്ഞള്‍പ്പൊടി, മുളയരി, കുരുമുളക്, അച്ചാറുകള്‍, കൂവപ്പൊടി, കുടംപുളി ഗന്ധകശാല, മാനിപ്പുല്ല് കൊണ്ട് നിര്‍മ്മിച്ച കരകൗശല ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് വന്‍ ധന്‍ സ്റ്റാളില്‍ വില്‍്പ്പനക്കായി ഒരുക്കിയിരിക്കുന്നത്. ഫില്‍ട്ടര്‍ കോഫി, മസാല കോഫി എന്നിവ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ജില്ലയിലെ 8 പഞ്ചായത്തുകളില്‍ നിന്നായി 2400 ഗോത്ര വിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഇവരുടെ കൂട്ടായ്മയിലുണ്ടായ വയനാടന്‍ ഉത്പ്പന്നങ്ങളാണ് സ്റ്റാളില്‍ വില്‍പ്പനക്കായി വെച്ചിട്ടുള്ളത്. ഏലം, കാപ്പി, കുരുമുളക് പൊടി, പട്ട, ഗ്രാമ്പു, മുളയരി, തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ അടങ്ങിയ സ്പൈസ് ബുക്ക് വന്‍ധന്‍ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമാണ്.
