അനെർട്ടിന്റെ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥാപിച്ച സൗരോർജ്ജ ശീതീകരണ സംഭരണിയുടെ ഉദ്ഘാടനം ഇന്ന് (3 മെയ്) ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും. കൃഷി മന്ത്രി പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും.

8 മെട്രിക് ടൺ കപ്പാസിറ്റിയുള്ള ശീതീകരണ സംഭരണിയിൽ 5 കിലോവാട്ടിന്റെ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 5000 വാട്ടവർ ബാറ്ററി സ്റ്റോറേജും ഉൾപ്പെടുത്തിയിട്ടുണ്ട്. സോളാർ പാനലിൽ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് ശീതീകരണ സംഭരണി പ്രവർത്തിക്കുന്നത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ശീതീകരണ സംഭരണിയിൽ പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാനാകും.