ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപന ചടങ്ങില്‍ വിതരണം ചെയ്തു.
ശുചിത്വ മാലിന്യ സംസ്‌കരണം സാധ്യതകള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാര്‍ ഒന്നാം സ്ഥാനം നേടി. മികച്ച തീം സ്റ്റാള്‍ ഒന്നാം സ്ഥാനം പോലീസ് വകുപ്പും,
രണ്ടാം സ്ഥാനം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) മൂന്നാം സ്ഥാനം കെ.എസ്.ഇ.ബി യും നേടി.

യുവതയുടെ കേരളം മികച്ച യൂത്ത് ബ്ലോക്ക് ഒന്നാം സ്ഥാനം ഐ.ടി മിഷനും രണ്ടാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പും, മൂന്നാം സ്ഥാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യുവും നേടി. മികച്ച ഫുഡ് കോര്‍ട്ടിനുള്ള പുരസ്‌കാരം ഒന്നാം സ്ഥാനം നില കുടംബശ്രീയും രണ്ടാം സ്ഥാനം യാത്ര ശ്രീ കുടുംബശ്രീയും മൂന്നാം സ്ഥാനം ഫൈവ് സ്റ്റാര്‍ കുടുംബശ്രീയും നേടി. വ്യവസായ വകുപ്പിന്റെ മികച്ച വാണിജ്യ സ്റ്റാൾ‍ പൊതുവിഭാഗത്തില്‍ വയനാട് നെയ്ത്ത് ഗ്രാമം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം തനിമ പ്രൊഡക്ടസ് ആന്‍ഡ് മാര്‍ക്കറ്റിങ്ങും മൂന്നാം സ്ഥാനം കൊതി മണിയങ്കോട് കല്‍പ്പറ്റയും നേടി. വനിതാ വിഭാഗത്തില്‍
ചോക്കോ സ്വീറ്റ്‌സ് മൊതക്കരയും , മുന്‍ഗണനാ വിഭാഗത്തില്‍ വെസ്റ്റ് മൗണ്ട് കോഫി കല്‍പ്പറ്റയും പുരസ്‌കാരം നേടി.

മാധ്യമ അവാര്‍ഡുകളില്‍ മികിച്ച വാര്‍ത്താ റിപ്പോര്‍ട്ടിങ്ങ് അച്ചടി വിഭാഗത്തില്‍ ദേശാഭിമാനിയും മാതൃഭൂമിയും പുരസ്‌കാരങ്ങള്‍ നേടി. മികച്ച വാര്‍ത്ത റിപ്പോര്‍ട്ടിങ്ങ് പ്രാദേശിക ചാനല്‍ വിഭാഗത്തില്‍ വയനാട് വിഷന്‍, മലനാട് ചാനലുകള്‍ പുരസ്‌കാരങ്ങള്‍ നേടി. മികച്ച ഫോട്ടോ കവറേജിനുള്ള പുരസ്‌കാരം എംവി.സിനോജ് (സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മാതൃഭൂമി), എം.എ.ശിവപ്രസാദ് ( സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ദേശാഭിമാനി) എന്നിവര്‍ നേടി.
മികച്ച വാര്‍ത്ത റിപ്പോര്‍ട്ടിങ്ങ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഓപ്പണ്‍ ന്യൂസര്‍ പുരസ്‌കാരം നേടി.