സ്വന്തമായി വരുമാനം തേടാനുള്ള ഒരു ഉപാധി ലഭിക്കാനാണ് ചാലിൽ താഴം ജയചന്ദ്രൻ നായർ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് വേദിയിലെത്തിയത്. പ്രായാധിക്യത്താൽ ജയചന്ദ്രന് ഭാരപ്പെട്ട ജോലിക്കൊന്നും പോകാൻ കഴിയില്ല. അതിനാൽ സ്വന്തമായി ഒരു വരുമാനം കണ്ടെത്താൻ തട്ടുകടയോ, ലോട്ടറി കച്ചവടമോ നടത്തുന്നതിന് ധനസഹായം ലഭിക്കാനാണ് അപേക്ഷ നൽകിയത്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരാതി കേട്ടതിനു ശേഷം ഉടൻ ധനസഹായം അനുവദിക്കുന്നതിന് കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. മൂന്ന് മക്കളും അമ്മയും അടങ്ങിയ കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം ജയചന്ദ്രൻ നായരാണ്. തനിക്ക് ഒരു വരുമാനം കണ്ടെത്തുന്നതിന് ആവശ്യമായ സഹായം അനുവദിച്ച സർക്കാരിന് നന്ദി അറിയിച്ച് നിറഞ്ഞ മനസ്സുമായാണ് ജയചന്ദ്രൻ മടങ്ങിയത്.