പുറമേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു. കലോത്സവം സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ മത്സരങ്ങൾ അരങ്ങേറി. സമാപന സമ്മേളനത്തിൽ സിനിമ താരം മഞ്ജു പത്രോസ് മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജിഷ കെ.എം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എം ഗീത, വാർഡ് മെമ്പർമാരായ റീത്ത കണ്ടോത്ത്, സീന ടി പി, കെ പി ബാലൻ, എ ടി ദാസൻ, വി പി കുഞ്ഞമ്മദ്, ടി കെ രാജൻ, പയന്തോടി പ്രദീഷ്, ടി കെ രാഘവൻ തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ സ്വപ്ന കെ സ്വാഗതവും കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി സി കെ മീന നന്ദിയും പറഞ്ഞു.