ഐ.എച്ച്.ആർ.ഡി.യുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി എന്നീ കോഴ്‌സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്‌കീം)  2023 ഓഗസ്റ്റിൽ നടത്തും.  വിദ്യാർഥികൾക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ മെയ് 10 വരെ ഫൈൻ കൂടാതെയും, മെയ് 17 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റർ ചെയ്യാം. ടൈംടേബിൾ മേയ് മൂന്നാംവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.