സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികഘോഷ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മെയ് 20 മുതൽ 27 വരെ എന്റെ കേരളം പ്രദർശന വിപണന മേള കനകക്കുന്നിൽ വച്ച് നടത്തുന്നു. മേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റിൽ ചെറുകിട കച്ചവടക്കാർക്കും വിതരണക്കാർക്കും പങ്കെടുക്കാവുന്നതാണ്.

കൈത്തറി, കരകൗശല ഉത്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ തുടങ്ങി വിവിധ മേഖലയിലുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മേളയിൽ സജ്ജീകരിക്കും. ചെറുകിട വ്യവസായ ഉത്പന്നങ്ങൾ വാങ്ങി വിൽക്കുകയും വിതരണവും നടത്താൻ താത്പര്യമുള്ള സംരംഭകർ 8289962350 വാട്സാപ്പ് നമ്പരിൽ പേരും വിലാസവും അയയ്ക്കണം.