കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24 പ്രകാരം ഫിഷറീസ് വകുപ്പ് ലൈവ് ഫിഷ് മാർക്കറ്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് അഞ്ച് ലക്ഷം രൂപ. പദ്ധതി പൂർത്തീകരിക്കുമ്പോൾ യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്‌സിഡിയായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും. താത്പര്യമുള്ളവർ അതത് മത്സ്യഭവനുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ബന്ധപ്പെടാം. മേയ് 15 നകം അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്: 0481 2566823
വൈക്കം മത്സ്യഭവൻ – 04829 291550
കോട്ടയം മത്സ്യ ഭവൻ – 0481 2566823

പാലാ മത്സ്യ ഭവൻ – 0482 2299151