കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നാളെ (ചൊവ്വ) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയ പച്ചക്കറി-പുഷ്പ വിളകളുടെ മികവിന്റെ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിക്കും. വൈകീട്ട് മൂന്നിന് എഫ്.പി.ഒ കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ മന്ത്രി നിര്‍വഹിക്കും. വൈകീട്ട് അഞ്ചിന് തൊണ്ടര്‍നാട് സ്മാര്‍ട്ട് കൃഷിഭവനും മന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
