കോട്ടയം നഗരസഭയുടെ നടപ്പുസാമ്പത്തിക വർഷത്തിലെ അങ്കണവാടി പോഷകാഹാര പദ്ധതിയുടെ ഭാഗമായി ഭക്ഷണസാധനങ്ങളുടെ വിതരണത്തിനും ഏറ്റെടുക്കുന്ന ഭക്ഷണസാധനങ്ങൾ അങ്കണവാടികളിൽ എത്തിച്ചുനല്കുന്നതിനും ദർഘാസുകൾ ക്ഷണിച്ചു. മേയ് 22ന് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ ദർഘാസുകൾ പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും.