ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) കാമ്പസിലെ പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും റവന്യു കുടുംബസംഗമവും മെയ് 10 വൈകീട്ട് നാലിന് റവന്യു മന്ത്രി   കെ. രാജൻ നിർവഹിക്കും. വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. റവന്യു ഭൂമിക മാസികയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി റവന്യു ജീവനക്കാരുടെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം മുകുളങ്ങൾ മെയ് ഒമ്പതിന്‌ വൈകീട്ട് നാലിന് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഉദ്ഘാടനം ചെയ്യും.