മാലിന്യമുക്തകേരളം ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപന മേധാവിമാരുടെ യോഗം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓഫീസ് തലത്തില്‍ ഉറവിട മാലിന്യ സംസ്‌ക്കരണം ശക്തിപ്പെടുത്തുന്നതിനും അജൈവ മാലിന്യങ്ങള്‍ ജീവനക്കാരുടെ സഹായത്തോടെ തരംതിരിച്ച് ഹരിതകര്‍മ്മ സേനക്ക് കൈമാറുന്നതിനും എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മ സേനക്ക് യൂസര്‍ ഫീ കൃത്യമായി നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഷീമ മാനുവല്‍, കെ.ടി സുബൈര്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വിവിധ സ്ഥാപന മേധാവികള്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.