ഭരണഘടനാ നിർമ്മാണസഭയുടെ ഡിബേറ്റ്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രോജക്ടിലേക്ക് നിശ്ചിത ഓണറേറിയം വ്യവസ്ഥയിൽ പരിഭാഷകരെ ആവശ്യമുണ്ട്. നിയമബിരുദധാരികളും ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുളളവരുമായ വ്യക്തികൾക്ക് അപേക്ഷിക്കാം. പരിഭാഷാ പ്രവൃത്തിയിലുളള പ്രായോഗിക പരിചയം അഭിലഷണീയ യോഗ്യതയാണ്. പരിഭാഷകരെ തിരഞ്ഞെടുക്കുന്നതിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തും. അപേക്ഷ നിയമസഭാ സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകൾ, അപേക്ഷയിൽ സൂചിപ്പിച്ചിട്ടുളള മേൽവിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ മേയ് 31 നു വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് 0471-2512499, 2512019.