സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2022 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ജില്ലാതല വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ്‌ പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. രണ്ട് എം ബി ബി എസ് വിദ്യാർഥികൾ, ഒരു എംടെക് വിദ്യാർഥിനി, ആറ് ബി ടെക് വിദ്യാർഥികൾ എന്നിവരുൾപ്പെടെ 48 വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയത്. പ്ലസ് വൺ  മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം വി ബാലൻ അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ ഹരീഷ്, ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ യു ബാലകൃഷ്ണൻ, മടപ്പള്ളി ബാലകൃഷ്ണൻ, ജിൻസ് മാത്യു, ടി നാരായണൻ എന്നിവർ പങ്കെടുത്തു.