കേരള സർക്കാർ രണ്ടാം വാർഷികാഘോഷം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിൽ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ സദ്ഗമയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വ്യക്തിത്വ വികസനം, പഠന സ്വഭാവ പെരുമാറ്റ വൈകല്യം തുടങ്ങി നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കുള്ള ഹോമിയോപതി പദ്ധതിയായ സദ്ഗമയയെ കുറിച്ച് ജില്ലാ സദ്ഗമയ കൺവീനർ ഡോ. ബി നർദ വിശദീകരിച്ചു. കുട്ടികൾക്കായുള്ള യോഗ പരിശീലന ക്ലാസ് പി. ബി. ബൈജു നയിച്ചു.
ജി എച്ച് ഡി വിലങ്ങാട് മെഡിക്കൽ ഓഫീസർ ഡോ. ജ്യോത്സ്ന, കല്ലാച്ചി ഗവ. ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പി ബി ഷൈനി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ, ജനീദ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി .ടി ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ പി. പി ബാലകൃഷ്ണൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു.