തൃത്താല ഗവ കോളേജില്‍ നിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു നിര്‍വഹിച്ചു. തൃത്താല കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും തൃത്താലയില്‍ പുതിയ നഴ്‌സിങ് കോളേജ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 8.26 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 18,740 ചതുരശ്ര അടിയില്‍ ലൈബ്രറി കം കമ്പ്യൂട്ടര്‍ സെന്റര്‍, 7879 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ലാബ് ഉള്‍പ്പെടെയുള്ള സയന്‍സ് ബ്ലോക്ക്, 4511 ചതുരശ്ര അടിയില്‍ കാന്റീന്‍ തുടങ്ങിയ സൗകര്യം കെട്ടിടത്തിലുണ്ട്.
പരിപാടിയില്‍ കിറ്റ്‌ക്കോ പ്രതിനിധി ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, പട്ടിത്തറ, കപ്പൂര്‍, നാലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ബാലന്‍, ഷറഫുദ്ദീന്‍, വി.വി ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, കോളെജ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. ജയകൃഷ്ണന്‍, കോളെജ് വൈസ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. വി. രമ്യ എന്നിവര്‍ സംസാരിച്ചു.