ഉപഭോക്തൃ നിയമത്തെ കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ മീഡിയേഷൻ സെൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഉപഭോക്തൃ നിയമത്തെ കുറിച്ചും അവകാശത്തെ കുറിച്ചും വകുപ്പ് ബോധവത്കരണം നൽകുമെന്നും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളോട് ചേർന്ന് എല്ലാ ജില്ലകളിലും മീഡിയേഷൻ സെൽ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബാർ കൗൺസിൽ അംഗം അഡ്വ. പി.സി മൊയ്തീൻ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് നൗഷാദ് കണ്ണിയൻ, ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റ് എൽ. മിനി, ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.സി അഷ്റഫ്, മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡന്റ് പി.പി ബാലകൃഷ്ണൻ, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗങ്ങളായ സി.വി മുഹമ്മദ് ഇസ്മായീൽ, സി. പ്രീതി ശിവരാമൻ, മുൻ പ്രസിഡന്റ് കെ.ടി സിദ്ദീഖ്, മുൻ അംഗങ്ങളായ മൊയ്തീൻ പരി, ഇ.കെ അയിഷ, ഉപഭോക്തൃ സംഘടനാ പ്രതിനിധികളായ കെ. യൂനസ്, ഉമ്മർ പി കുഞ്ഞു, പി.കെ അബ്ദുറസാഖ് എന്നിവർ സംസാരിച്ചു.