വൈത്തിരി ഗ്രാമ പഞ്ചായത്ത് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഷട്ടിൽ പരിശീലന ക്യാമ്പ്‌ നടത്തി. വൈത്തിരി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിശീലന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ഏഴ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. ഷട്ടിൽ പരിശീലകരായ മിഥുൻ കൽപ്പറ്റ, സുനിൽ പട്ടേൽ, കെ.ജെ മാർട്ടിൻ, ഫൈസൽ പഴയ വൈത്തിരി, എം.പി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.