മാധ്യമ മേഖലയിലെ പുതിയ വിഷയങ്ങൾ സ്വയം പഠിച്ച് മുന്നേറണമെന്ന് ലളിതകലാ അക്കാദമി ചെയർമാനായ മുരളി ചീരോത്ത് പറഞ്ഞു. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ കരിയർ എക്സ്‌പോയിൽ മീഡിയ, ആർട്സ് ആൻഡ് കൾച്ചർ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ മേഖലയിലെ തൊഴിൽ സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. കമ്മ്യൂണിക്കേഷൻ, മീഡിയ, ആർട്സ്, ആർക്കിടെക്ചർ, കൾച്ചർ എന്നീ മേഖലയിലെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. മാധ്യമ മേഖലയിലെ പുതിയ തൊഴിൽ സാധ്യതകളെയും അവസരങ്ങളെക്കുറിച്ചും ചർച്ച നടന്നു. ഡിസൈൻ ആർക്കിടെക്ചർ, ഫിലിം, അഡ്വർടൈസ്‌മെന്റ്, റേഡിയോ, ഫാഷൻ തുടങ്ങിയ ക്രിയേറ്റീവ് മേഖലകളിലെ ജോലി സാധ്യതകളെക്കുറിച്ചും പുതിയ വഴികളെക്കുറിച്ചും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഗവേഷണ മനോഭാവം ഉണ്ടാകണം. ഏതു മേഖലയിൽ പോകണമെന്നുള്ള അറിവ് നേടണമെന്നും വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞ സെഷനിൽ അദ്ദേഹം പറഞ്ഞു.