ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസ് ബിൽഡിംഗിൽ മാലിന്യശേഖരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു.

ജില്ലയിലെ എല്ലാ ഓഫീസുകളും ഇ-വേസ്റ്റ് നിർമാർജനത്തിന് മുൻകൈയെടുക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാതല ഇ-വേസ്റ്റ് കളക്ഷൻ ഡ്രൈവ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സരിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ക്ലീൻകേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യദിനം പബ്ലിക് ഓഫീസിലേയും കളക്ടറേറ്റിലെയും കോർപ്പറേഷൻ ഓഫീസുകളിലെയും ഇ-വേസ്റ്റാണ് സമാഹരിച്ചത്. ക്ലീൻ കേരള കമ്പനി എം.ഡി ജി.കെ സുരേഷ് കുമാർ, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻ) നീതു ലാൽ എന്നിവരും പങ്കെടുത്തു.