കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെയും തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണവിതരണം, കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റം ആന്‍ഡ് ടോള്‍ ഫ്രീ നമ്പര്‍ അവതരണം എന്നിവയുടെയും സംസ്ഥാനതല ഉദ്ഘാടനം മേയ് 19ന് വൈകീട്ട് 3ന് അയ്യന്‍കാളി ഹാളില്‍ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.