മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗക്കാരില്‍ (ക്രിസ്ത്യന്‍, മുസ്ലിം) നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള ഗ്രാമപ്രദേശത്ത് വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷ കാലാവധിയില്‍ വായ്പ അനുവദിക്കും. കൂടാതെ എട്ട് ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്‍ക്ക് എട്ട് ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് ആറ് ശതമാനം നിരക്കിലും പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അപേക്ഷ ഫോറത്തിന് പത്തനാപുരം ടൗണ്‍ ജുമാ മസ്ജിദിന് എതിര്‍വശത്തുള്ള കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0475 2963255, 7012998952.

ശാരീരീക അളവെടുപ്പും കായികക്ഷമത പരീക്ഷയും

എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഗ്രേഡ് രണ്ട് എന്‍ സി എ-മുസ്ലിം (കാറ്റഗറി നമ്പര്‍ 465/19) തസ്തികയുടെ കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മെയ് 26ന് രാവിലെ അഞ്ചിന് എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ വ്യക്തമായി കാണാന്‍ കഴിയുന്ന പ്രവേശന ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ അസിസ്റ്റന്റ് സര്‍ജന്‍/ ജൂനിയര്‍ കണ്‍സല്‍ട്ടന്റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നുളള പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് വണ്‍ ടൈം വെരിഫിക്കേഷന്‍ അന്നേദിവസം ഉണ്ടായിരിക്കും. അപ്ലോഡ് ചെയ്ത യോഗ്യത തെളിയിക്കുന്ന രേഖകള്‍ അസല്‍ ഹാജരാക്കണം. ഒന്നിലധികം ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് കായികക്ഷമതാ പരീക്ഷയില്‍ ഒരവസരം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നം. 254/21) തസ്തികയുടെ അഭിമുഖം മെയ് 24, 25, 26 തീയതികളില്‍ പട്ടം ആസ്ഥാന പി എസ് സി ഓഫീസിലും മെയ് 24ന് കൊല്ലം മേഖലാ ഓഫീസിലും നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ അറബിക് (എന്‍ സി എ-എല്‍ സി/എ ഐ) (കാറ്റഗറി നം. 210/22) തസ്തികയുടെ അഭിമുഖം മെയ് 24ന് ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച് എസ് ടി ഹിന്ദി (കാറ്റഗറി നം. 422/19) തസ്തികയുടെ അഭിമുഖം മെയ് 25, 26 തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:  0474 2743624.

അറിയിപ്പ്

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് മെയ് 20ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍: 0474 2731061.

അറിയിപ്പ്

കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി 2023 ജൂണ്‍ ആറ് രാവിലെ 10.30ന് പത്തനംതിട്ട ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രവാസി മലായാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചര്‍ച്ച നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.

കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്സ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ഹയര്‍ സെക്കന്‍ഡറി പഠിച്ച് എഞ്ചിനിയറിങ് കോഴ്‌സ് പ്രവേശനം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് പഠിക്കാന്‍ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ. മെയ് 22 രാവിലെ 10ന് കോളജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

അഭിമുഖം

ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നം.421/22) തസ്തികയുടെ അഭിമുഖം മെയ് 24 രാവിലെ 9.30ന് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടിന് ഓഫീസില്‍ എത്തണം. എസ് എം എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ജില്ലയ്ക്ക് ഒരു ആഴക്കടല്‍ ബോട്ട് അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ള ബാധ്യതകള്‍ ഇല്ലാത്ത മത്സ്യതൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: മെയ് 23. ഫോണ്‍: 0474 2792850.