അപേക്ഷ ക്ഷണിച്ചു

അഭ്യസ്ത വിദ്യരായ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് പ്രവർത്തി പരിചയം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നേഴ്സിംഗ്, ജനറൽ നേഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകൾ, എഞ്ചിനീയറിംഗ്, പോളിടെക്നിക്, ഐ.ടി.ഐ, അംഗീകൃത തെറാപ്പിസ്റ്റുകൾ, സ്പെഷൽ എഡ്യൂക്കേറ്റേഴ്സ് എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള കോർപ്പറേഷൻ പരിധിയിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. യോഗ്യത അനുസരിച്ച് 7,000 രൂപമുതൽ 10,000 രൂപ വരെ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. പരിശീലന കാലയളവ് രണ്ട് വർഷമാണ്. അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കോർപ്പറേഷനിൽ സ്ഥിരതാമസമാണെന്ന സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർകാർഡ് ഇവയുടെ പകർപ്പ് എന്നിവ സഹിതം കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ മെയ് 30 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8547630149, 9526679624

മൾട്ടിപർപസ് വർക്കർ നിയമനം

ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴിൽ മൾട്ടിപർപസ് വർക്കർ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 450 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായാണ് നിയമനം. യോഗ്യത : പ്ലസ് ടു , ഡി .സി.എ /എം.എസ് ഓഫീസ്. കമ്പ്യൂട്ടർ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 23 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

തെങ്ങ് കയറ്റ പരിശീലനം

ജില്ലാ കലക്ടറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ സോഷ്യൽ സർവ്വീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ തെങ്ങ് കയറ്റ തൊഴിലാളികളെ ആവശ്യമുണ്ട്. 10 ദിവസത്തെ പരിശീലനത്തിലൂടെ തൊഴിൽ പഠിക്കാൻ അവസരമൊരുക്കുന്നു. ക്ഷേമ പദ്ധതിയടക്കം നിലവിലുണ്ട്. 10ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 8891889720