ലോക ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തച്ചർ പുഴ വൃത്തിയാക്കി.
പുഴയിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, കവറുകൾ ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ നീക്കം ചെയ്തു.
വടകര താലൂക്കിലെ തന്നെ വലിയ ജലാശയവും ഒട്ടേറെ തരം ജന്തു പക്ഷി സസ്യ മത്സ്യ ഉരഗ ഷഡ്പദങ്ങൾ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രവുമായ തച്ചർപുഴ കാണാൻ എത്തുന്നവരും മറ്റും ഉപേക്ഷിക്കുന്ന അജൈവ വസ്തുക്കളാലാണ് മലിനമാക്കപ്പെടുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.രാഘവൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ് എം.മുനീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.വി.രവീന്ദ്രൻ, ആർ.രാമകൃഷ്ണൻ, വി.പി.ഗോപാലൻ, മനോജ് തുരുത്തി, ടി.കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ.ശൈലജ എന്നിവർ സംസാരിച്ചു.