തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റീസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പുതിയ വീടെന്ന സ്വപ്നവും ലാലിച്ചനു വെല്ലുവിളിയായി.

രണ്ടു വർഷമായി പല പ്രാവശ്യം പരാതി നൽകിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് മീനച്ചിൽ താലൂക്ക് തല അദാലത്തിൽ പരാതിയുമായി ലാലിച്ചൻ എത്തിയതും മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് ലാലിച്ചന് പരാതി പരിഗണിച്ച് പരിഹാരനടപടിക്ക് വഴിയൊരുക്കിയതും.